കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20 ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. റെയില്‍വേയുടെ ജനദ്രോഹ നടപടിക്കെതിരെയാണ് പ്രധാന പ്രതിഷേധമെന്നും റെയില്‍വേ ജനങ്ങളെ പിഴിയുന്നുവെന്നും ജനം നേരിടുന്നത് ദുരിതയാത്രയാണെന്നും വി.കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read : നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം പ്രതിഷേധത്തിന്റെ മറ്റൊരു വിഷയമാണെന്നും സനോജ് പറഞ്ഞു. പക്ഷപാതപരമായി കേന്ദ്രം കേരളത്തോട് പെരുമാറുന്നു. കേന്ദ്രം കേരളത്തിന് 57400 കോടി നല്‍കാനുണ്ട്. കൂടാതെ വായ്പ പരിധി വെട്ടിചുരുക്കുകയും കേരളം കടകെണിയില്‍ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്നത് ഇരട്ട നീതിയാണ് ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. വിവിധ സംഘടനകള്‍ ഉയര്‍ത്തുന്ന സമരത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ രാജ്ഭവന്‍ വരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
സാധാരണക്കാരന്റെ ട്രെയിന്‍ മണിക്കുറുകള്‍ വൈകിയോടുന്നു. എന്നാല്‍ സില്‍വര്‍ലൈന്‍ പാതയ്ക്ക് കേന്ദ്രം അനുവാദം തരുന്നുമില്ല. നിലവിലെ യാത്ര പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന യാത്ര ബുദ്ധിമുട്ട് ചെറുതല്ലെന്നും സനോജ് പറഞ്ഞു. നിയമന നിരോധനമാണ് കേന്ദ്രം നടത്തുന്നതെന്നും സനോജ് കൂട്ടിച്ചേര്‍ത്തു. കരാര്‍ വത്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ തന്നെ കേന്ദ്രം ഇല്ലാതാക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിയമന നിരോധനം നടപ്പിലാക്കുന്നത്.
Also Read : കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി
മൊത്തത്തില്‍ വ്യാജന്‍മാരുടെ കേന്ദ്രമായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും അന്വേഷണം മുന്‍പോട്ട് പോവുമ്പോള്‍ സംസ്ഥാന യോഗം ജയിലില്‍ ചേരേണ്ടിവരുമെന്നും സനോജ് പരിഹസിച്ചു. കമ്മിറ്റി പിരിച്ചുവിടാന്‍ എഐസിസിനേതത്വം ധൈര്യം കാണിക്കണമെന്നും സമരം പ്രഖ്യാപിച്ച യുവമോര്‍ച്ച പിന്നോട്ട് പോയെന്നും സനോജ് ചൂണ്ടിക്കാട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here