കേരള സമര ചരിത്രത്തിലെ പുതിയ അധ്യയമായി മനുഷ്യച്ചങ്ങല മാറി, യൂത്ത് കോൺഗ്രസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഡിവൈഎഫ്ഐ

മനുഷ്യച്ചങ്ങലക്ക് യൂത്ത് കോൺഗ്രസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ. കോഴിക്കോട് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകവേയാണ് ഡിവൈഎഫ്ഐ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. കേരള സമര ചരിത്രത്തിലെ പുതിയ അധ്യയമായി മനുഷ്യച്ചങ്ങല മാറിയെന്നും ഐതിഹാസിക വിജയം ഉണ്ടായി എന്നും വ്യക്തമാക്കി. നീണ്ട 36 വർഷങ്ങൾക്ക് ഇപ്പുറം ഡിവൈഎഫ്ഐ സൃഷ്ടിച്ച ചങ്ങല വൻ വിജയം ആയി. ജനങ്ങളിൽ അർപ്പിച്ച വിശ്വാസം നല്ല നിലനിയിൽ പ്രതിഫലിച്ചു. പങ്കെടുത്തവർക്ക് നന്ദി അറിയിക്കുന്നതായി  സംസ്ഥാന സെക്രട്ടറി വി കെ സനോജും  പ്രസിഡൻ്റ് വി വസീഫും പറഞ്ഞു. കേന്ദ്ര വിരുദ്ധ സമരത്തിന് തുടർച്ച ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

ALSO READ: 70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആരാകും? അക്ഷയ ഭാഗ്യക്കുറി ഫലം ഇന്ന്

യൂത്ത് കോൺഗ്രസ് നേതാവിന്  അമിത പ്രാധാന്യം നൽകിയ  മാധ്യമങ്ങൾ
മനുഷ്യച്ചങ്ങലയുടെ പ്രചാരണം   അവഗണിച്ചെന്നും നേതാക്കൾ പറഞ്ഞു. മനുഷ്യച്ചങ്ങലയ്ക്ക് യൂത്ത് കോൺഗ്രസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ജനുവരി 30 ന് ഗാന്ധി അനുസ്മരണം 30000 യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തും. ഈശ്വർ അല്ലാഹ് തേരെ നാം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക. CMRL കമ്പനിയുമായുള്ള കരാർ ഉയർത്തിക്കൊണ്ടു വരുന്നത്
കുഞ്ഞാലിക്കുട്ടിക്കും ചെന്നിത്തലക്കും എതിരായ നീക്കത്തിൻ്റെ ഭാഗമാണ്. മാത്യൂ കുഴൽ നാടൻ്റെ പ്രസ്താവനകൾ ഇതാണ് തെളിയിക്കുന്നതെന്ന് വി വസീഫ് പറഞ്ഞു.

ALSO READ: ഇ എം എസ്സിന്റെ ഭാര്യ സഹോദരന്‍ ടി രാമന്‍ ഭട്ടതിരിപ്പാട് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News