നാളെ നടക്കുന്ന മനുഷ്യച്ചങ്ങല കേന്ദ്ര സർക്കാറിനുള്ള താക്കിതായി മാറുമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ. കേന്ദ്ര സർക്കാർ യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്നും അടിസ്ഥാനപരമായ ജീവൽ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘തിരുവനന്തപുരം ജില്ലയിൽ 1 ലക്ഷത്തോളം പേർ ചലങ്ങയുടെ ഭാഗമാകും. നാളെ വൈകുന്നേരം 3 മണി മുതൽ രാജ്ഭവന് മുന്നിൽ കലാ – സാംസ്കാരിക പരിപാടികൾ നടക്കും. 4.30 ന് ട്രയൽ ചങ്ങല നടത്തും. 5 ന് മനുഷ്യചങ്ങല തീർക്കും. ഇപി ജയരാജൻ, ഗോവിന്ദൻ മാസ്റ്റർ, ഹിമാങ് രാജ് ഭട്ടാചാര്യ, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ജില്ലയിൽ മനുഷ്യ ചങ്ങലയുടെ ഭാഗമാകും. ജില്ലയിൽ എല്ലായിടത്തും ചങ്ങലയുടെ ഭാഗമായി പൊതുയോഗങ്ങൾ ചേരും’ എന്നും ഷിജു ഖാൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here