നിരവധി ഏഷ്യന്‍ രാജ്യങ്ങളെ ബാധിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) എന്ന ശ്വാസകോശ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍. പ്രത്യേകിച്ചും ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഭയാനകമാംവിധം വര്‍ധിക്കുന്നുണ്ട്. ആശുപത്രികളില്‍ തിരക്കേറുന്നതായി പരാതിയുണ്ട്.
ചൈനയുടെ ആരോഗ്യവൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വൈറസ് പടരുകയാണ്. വടക്കന്‍ ചൈനയിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന HMPV, കുട്ടികളില്‍ ഏറ്റവും സാധാരണമാണ്. ഇത് കൂടുതല്‍ പൊതുജനാരോഗ്യ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ ഗുരുതരമായ സാഹചര്യത്തെ വിവരിക്കുന്നുണ്ടെങ്കിലും, ചൈനീസ് ഉദ്യോഗസ്ഥരോ ലോകാരോഗ്യ സംഘടനയോ (WHO) ഈ ഘട്ടത്തില്‍ അടിയന്തര മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഫ്ളൂ ബാധയെയും ശ്വാസകോശ സംബന്ധമായ വൈറസിനെയും കുറിച്ച് ഏഷ്യയിലെമ്പാടുമുള്ള വിദഗ്ധര്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഹോങ്കോങ്ങില്‍ വളരെ കുറച്ച് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ജപ്പാനിലെ ആരോഗ്യ അധികാരികള്‍ ഈ പ്രശ്‌നം സജീവമായി നിരീക്ഷിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here