ടൈറ്റന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മനുഷ്യാവശിഷ്ടം കണ്ടെടുത്തു; പരിശോധനയ്ക്കയക്കാൻ യു.എസ് കോസ്റ്റ് ഗാർഡ്

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി ദുരന്തത്തില്‍പ്പെട്ട ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾക്കൊപ്പം മനുഷ്യാവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡ് ആണ് മനുഷ്യാവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത്.

ALSO READ: ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

വടക്കൻ അറ്റ്ലാന്റിക്കിൽനിന്നാണ് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. ഇവ യു.എസ് തുറമുഖത്തേക്ക് കൊണ്ടുപോകും. അവിടെ വെച്ച് മെഡിക്കൽ വിദഗ്ധർ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നും അധികം വൈകാതെ വിശദമായ റിപ്പോർട്ട് പുറത്തുവിടുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം ലോകം കാണുന്നത്. അപകടസ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

ജൂണ്‍ 16നാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി കാണാതായത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോള്‍ സപ്പോര്‍ട്ട് കപ്പലായ കനേഡിയന്‍ റിസര്‍ച്ച് ഐസ് ബ്രേക്കര്‍ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ വെച്ചാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകന്‍ സുലേമാന്‍, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടണ്‍ റഷ് എന്നിവരായിരുന്നു എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. അപകടത്തില്‍ അഞ്ച് പേരും മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News