ഗുരുതര മനുഷ്യാവകാശ ലംഘനം;നവജാതശിശുക്കള്‍ മരിച്ച സംഭവത്തിൽ യോഗി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം

ഉത്തർപ്രദേശിൽ നവജാതശിശുക്കള്‍ മരിച്ച സംഭവത്തിൽ യോഗി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം.ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.അതേസമയം ആശുപത്രി സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വി ഐ പി ഒരുക്കങ്ങള്‍ നടത്തിയത് വിവാദത്തിനിടയാക്കി.

ജാൻസി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിലാണ് രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ യോഗി ആദിത്യനാഥ് സർക്കാരിന് കത്തയച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുമെന്ന് കമ്മീഷൻ ചോദ്യം ചെയ്തു. ചികിത്സയിലുള്ളവരുടെ സ്ഥിതി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും സംസ്ഥാന സർക്കാരിനും പോലീസിനും കമ്മീഷൻ കർശന നിർദേശം നൽകി.

also read: യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

ഇതേസമയം ആശുപത്രി സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി ബ്രിജേഷ് പാഠക്കിനെ സ്വീകരിക്കാന്‍ വി ഐ പി ഒരുക്കങ്ങള്‍ നടത്തിയത് വീണ്ടും വിവാദത്തിനിടയായി. ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ റോഡ് വൃത്തിയാക്കലും കുമ്മായം തളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.കുട്ടികൾ വെന്ത് മരിക്കുമ്പോൾ സർക്കാർ മുഖം മിനിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.ആശുപത്രിയിലെ അഗ്നിശമന ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ചിരുനില്ലന്നെ ആരോപണവും ഉയർന്നിരുന്നു.സംഭവം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിക്കാത്തതിലും നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.ബിജെപി സർക്കാരിന്റെ അനാസ്ഥമൂലം ജീവൻ നഷ്ടപ്പെടുന്നത് ഉത്തർപ്രദേശിൽ തുടർക്കാഴ്ചയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News