കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമർശം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആർ.എൽ . വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂടൂബ് ചാനലിൽ കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്ന് പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Also Read: ‘കേരളത്തെ തള്ളിപ്പറഞ്ഞ സാബു ജേക്കബിന് കിട്ടിയത് എട്ടിന്റെ പണി’; തെലങ്കാനയില്‍ ബിസിനസ് ആരംഭിക്കാന്‍ കിറ്റെക്സ് ബിആര്‍എസിന് 25 കോടി രൂപ നല്‍കി; ഇലക്ട്രല്‍ ബോണ്ട് കണക്കുകള്‍ പുറത്ത്

ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

Also Read: ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എകെജി സ്വയം സമർപ്പിച്ചത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News