മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ ശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

ALSO READ: ‘ജോയിയുടെ മരണത്തിൻറെ പൂർണ ഉത്തരവാദിത്തം റെയിൽവേയ്ക്ക്’, കാര്യങ്ങളുടെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ല, സഹകരണ മനോഭാവമില്ലാത്ത നിലപാട്; മന്ത്രി വി ശിവൻകുട്ടി

എം എൽ എ ഹോസ്റ്റൽ ജീവനക്കാരൻ രവീന്ദ്രൻ നായരാണ് 2 രാത്രിയും ഒരു പകലും കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത്. ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് സൂപ്രണ്ട് വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 2021 ജൂണിൽ അമ്മയെ പരിചരിക്കാൻ ആർ സി സി യിലെത്തിയ പത്തനാപുരം സ്വദേശിനി നാജിറ അറ്റകുറ്റപണികൾക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ മുൻപ് കമ്മീഷൻ ഇടപെട്ടിരുന്നു.

ALSO READ: ആമയിഴഞ്ചാൻ തോട്ടിലെ അപകടം: ‘തലയൂരാൻ ശ്രമിച്ച്‌ റെയിൽവേ’, ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന് ഡിആർഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News