ഏപ്രിലിൽ ചൈനയിൽ ഒരു മാരത്തൺ മത്സരം സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ പങ്കെടുക്കുക മനുഷ്യർ മാത്രമല്ല, മനുഷ്യരോടൊപ്പം റോബോട്ടുകളും മാറ്റുരക്കും12,000 മനുഷ്യർക്കൊപ്പമാണ് റോബോട്ടുകൾ മത്സരിക്കുന്നത്. ബീജിങ്ങിലെ ഡാഷിങ് ജില്ലയിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
21.0975 കിലോ മീറ്റർ ദൂരമുള്ള ഈ ഓട്ടമത്സരം കൃത്യമായി പറഞ്ഞാൽ ഒരു ‘ഹാഫ് മാരത്തോൺ’ മത്സരമാണ്. മത്സരത്തിലെ വിജയികളാരായാലും അതായത് റോബോട്ടായാലും മനുഷ്യരായാലും ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് പ്രൈസ് മണി ലഭിക്കും.
Also Read: സ്പാഡെക്സ് ഡോക്കിങ് പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് ഐഎസ്ആർഓ
എല്ലാ റോബോട്ടുകളും മാരത്തോണിൽ പങ്കെടുക്കുക സാധ്യമല്ല. ചക്രങ്ങൾ ഉപയോഗിച്ചുള്ള റോബോർട്ടുകൾക്ക് ഭാഗമാകാൻ പറ്റാത്ത മത്സരത്തിൽ മനുഷ്യരൂപമുള്ള റോബോർട്ടുകൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് കൂടാതെ വേറെയും നിബന്ധനകൾ റോബോട്ടുകൾക്കുണ്ട്. 0.5 മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരമുള്ളവയായിരിക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്. ഓട്ടോമാറ്റിക് റോബോട്ടുകൾക്കും റിമോട്ട് കൺട്രോൾഡ് റോബോട്ടുകൾക്കും മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തിനിടയിൽ റോബോട്ടുകളുടെ ബാറ്ററി മാറ്റാനുള്ള അനുവാദവുമുണ്ട്.
Also Read: ഉഗ്ര ശബ്ദത്തോടെ വീട്ടുമുറ്റത്തേക്ക് പതിച്ചത് ഉൽക്ക; ഡോർ ക്യാമിൽ പതിഞ്ഞത് അപൂർവ ദൃശ്യം
എംബോഡിഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ് ഇന്നൊവേഷൻ സെന്ററിന്റെ ടിയാൻഗോങ്’ ആണ് മാരത്തോണിൽ പങ്കെടുക്കുന്ന പ്രധാന റോബോട്ട്. കഴിഞ്ഞ വർഷം ബീജിങ്ങിൽ സംഘടിപ്പിച്ച മറ്റൊരു ഹാഫ് മാരത്തോണിൽ മനുഷ്യരോടൊപ്പം ഓടി ടിയാൻഗോങ് ചരിത്രം രചിച്ചിരുന്നു. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ ടിയാൻഗോങിന് സാധിക്കും. മാരത്തണിന്റെ തുടക്കം മുതൽ ഒടുക്കം വരെ റോബോട്ടുകൾ മത്സരിക്കുന്ന ലോകത്തിലെ ആദ്യ മാരത്തോണിനാണ് ഡാഷിങ്ങ് സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here