മുത്തശ്ശിയെ ത്രിശൂലം കൊണ്ട് കുത്തി കൊലപ്പെടുത്തി,രക്തം ശിവലിംഗത്തിൽ അർപ്പിച്ചു; നരബലിയെന്ന് സംശയം; സംഭവം ഛത്തീസ്ഗഢിൽ

crime

ഛത്തീസ്ഗഢിൽ മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നരബലിയെന്ന് സംശയത്തിൽ പൊലീസ്. സംഭവം നടന്നത് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലായിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ രക്തം ശിവലിംഗത്തിൽ അർപ്പിച്ചതായി സംശയിക്കുന്നു. ഈ കാരണമാണ് പൊലീസ് നരബലിയെന്ന സംശയത്തിലേക്ക് എത്തിയത്.

Also read:ട്രെയിനിലെ എ.സി കോച്ചിലെ ഐഫോൺ മോഷണം; പ്രതി പിടിയിൽ

രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത്. പ്രതി ഗുൽഷൻ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിലെ നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇരുവരും താമസിച്ചിരുന്നത് ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു.

Also read:ദില്ലിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഇവർ ദിവസേന ക്ഷേത്രത്തിൽ പൂജകൾ നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തിൽ രക്തം അർപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇതേ ത്രിശൂലം കഴുത്തിൽ കുത്തിയിറക്കി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ധംധ ഏരിയയിലെ പൊലീസ് സബ് ഡിവിഷണൽ ഓഫീസർ സഞ്ജയ് പുണ്ഡിർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration