ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; രണ്ട് പേര്‍ പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളെ ദില്ലി സിബിഐ യൂണിറ്റാണ് പിടികൂടിയത്. കഠിനകുളം സ്വദേശികളായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

ALSO READ:ഹോക്കി സ്റ്റിക്ക് കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ;ഒരാള്‍ കൂടി പിടിയില്‍

റഷ്യയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തടക്കം സിബിഐ അന്വേഷണം നടത്തി വരികയായിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ അടക്കം 19 പേര്‍ പ്രതിപട്ടികയിലുണ്ട്. മുമ്പ് തിരുവനന്തപുരം, ചെന്നൈ, മുംബൈ, ദില്ലി അടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 50 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. നിരവധി യുവാക്കള്‍ തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ റിക്രൂട്ടിങ് ഏജന്റുമാര്‍ വഴി റഷ്യയില്‍ ചതിയില്‍പ്പെട്ടിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു.

ALSO READ:കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News