റഷ്യൻ കൂലി പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതികൾ കസ്റ്റഡിയിൽ. മുഖ്യ ഏജൻറ് റഷ്യൻ പൗരത്വമുള്ള മലയാളിയായ സന്ദീപ് തോമസ്, അയാളുടെ സഹായി സുമേഷ് ആന്റണി, തയ്യൂർ സ്വദേശി സിബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നുമായാണ് ഇവരെ വടക്കാഞ്ചേരി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും.
റഷ്യയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനിൽ ബാബുവിനേയും സന്ദീപ് ചന്ദ്രനേയും ഉൾപ്പടെ നിരവധി പേരെ റഷ്യയിലെ കൂലി പട്ടാളത്തിലേക്ക് എത്തിച്ച കേസിലെ പ്രതികളെയാണ് ശനിയാഴ്ച പുലർച്ചെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ ഭാര്യ ജോയ്സി ജോൺ, മോസ്കോയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ പിതാവ് കുര്യൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലർച്ചെ എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Also Read: സിനിമയുടെ വിജയത്തിനായി തിയേറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി, തിരുപ്പതിയില്‍ 5 പേര്‍ അറസ്റ്റില്‍
2024 ഏപ്രിൽ ആറിനാണ് കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനും ബിനിൽ ബാബുവും ഉൾപ്പടെ ആറംഗ സംഘത്തെ മോസ്കോയിൽ എത്തിച്ചത്. അലുമിനിയം ഫ്രാബിക്കേഷൻ, പ്ലംബിങ്ങ് ജോലികൾക്ക് എന്നു പറഞ്ഞാണ് കൊണ്ടുപോയത്. 1.5 മുതൽ 2.5 ലക്ഷം രൂപവരെ ഓരോരുത്തരിൽ നിന്നും പ്രതികൾ വാങ്ങിയിരുന്നു. രണ്ട് ലക്ഷം രൂപ പ്രതിമാസം ശമ്പളം ലഭിക്കുമെന്നാണ് പ്രതികൾ ഇവരോട് പറഞ്ഞിരുന്നത്.
Also Read: സിദ്ധരാമയ്യയ്‌ക്കെതിരായ കേസില്‍ ഇഡി നടപടി; 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
പരുക്കേറ്റ് മോസ്കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ കുര്യന്റെ ബന്ധുവാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള സിബി. റഷ്യ സുരക്ഷിതമാണെന്ന് പറഞ്ഞ് ഇവരെ ഇങ്ങോട്ടു വരാൻ പ്രേരിപ്പിച്ചത് സിബിയാണ്. മോസ്കോയിലെത്തി ദിവസങ്ങൾക്കകം സന്ദീപ് ചന്ദ്രൻ യുദ്ധമുഖത്ത് വെച്ച് കൊല്ലപ്പെട്ടു. തുടർന്ന് മനുഷ്യക്കടത്തിന്റെ വാർത്തകൾ പുറത്തുന്നവന്നതോടെ റിനിൽ തോമസ്, സന്തോഷ് ഷൺമുഖം, സിബി ബാബു എന്നിവരെ നാട്ടിലെത്തിച്ചു. കൊല്ലപ്പെട്ട ബിനിൽ ബാബുവിനും ജെയിൻ കുര്യനും നാട്ടിലെത്താൻ സാധിച്ചില്ല. ജനുവരി 13 നാണ് ബിനിൽ ബാബു കൊല്ലപ്പെട്ടുവെന്ന് കുടുംബത്തിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here