മനുഷ്യ-വന്യജീവി സംഘര്‍ഷം; അന്തര്‍ദേശീയ വിദഗ്ധരടങ്ങുന്ന സമിതി രൂപീകരിച്ചു

സംസ്ഥാനത്ത് മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ- ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഡോ. അലക്സാണ്ട്ര സിമ്മര്‍മാന്‍, ഡോ. ബെന്നോ ബോയര്‍ എന്നിവരുള്‍പ്പെടെ 11 അംഗങ്ങളാണ് സമിതിയിലുള്ളത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ചെയര്‍മാനായും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായാണ് സമിതി രൂപീകരിച്ചത്.

ALSO READ: ആയുഷ് പിജി എൻട്രൻസ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ഫെബ്രുവരി 12, 15 തീയതികളില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലെ തീരൂമാനപ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. മനുഷ്യ- വന്യജീവി സംഘര്‍ഷം മാര്‍ച്ച് 7 മുതല്‍ സംസ്ഥാന സവിശേഷ ദുരന്തമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാനതല സമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനതല ഉദ്യോഗസ്ഥ നിയന്ത്രണ സമിതിയും നേരത്തെ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി ജില്ലാതല നിയന്ത്രണ സമിതിയും പ്രാദേശികതലത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് അധ്യക്ഷനായി പ്രാദേശികതല ജാഗ്രത സമിതിയും നിലവിലുണ്ട്. ഇതിനു പുറമെയാണ് അന്തര്‍ദേശീയ തലത്തിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്.

ALSO READ: 60 വയസുകാരിയെ കൊന്ന് വീടിനുപിന്നിൽ കുഴിച്ചിട്ടു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ, സംഭവം ആലപ്പുഴയിൽ

ഡോ. ഷിജു സെബാസ്റ്റ്യന്‍, ഡി. ഭൂമിനാഥന്‍, ഡോ. തര്‍ഷ് തെക്കേക്കര, ഡയറക്ടര്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറക്ടര്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പരിസ്ഥിതി വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രതിനിധി, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധി, ഒ.പി കലേര്‍ ഐ.എഫ്.എസ്, ഡോ. രാമന്‍ സുകുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News