ഗാസയിലേക്ക് മാനുഷിക സഹായം എത്തും; ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ

ഇസ്രയേല്‍ അധിനിവേശത്തില്‍ കഷ്ടത അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തും. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഇസ്രേയലും ഹമാസും തമ്മില്‍ ധാരണയായി. ധാരണയുടെ ഭാഗമായി നൂറോളം ഇസ്രയേലി തടവുകാര്‍ക്കും മരുന്നടക്കമുള്ള സഹായം ലഭിക്കും.

ALSO READ: മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും ചരിത്രകാരനുമായ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു

ഗാസയിലേക്ക് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള സഹായങ്ങളാണ് ഇസ്രയേല്‍ നല്‍കുക. ഇസ്രയേലിന്റെ ശക്തമായ ബോംബാക്രമണങ്ങളില്‍ കഴിഞ്ഞ മൂന്നു മാസമായി ദുരവസ്ഥയിലാണ് ഗാസയും ഗാസ നിവാസികളും. പുതിയ ധാരണ ഒപ്പുവച്ചതിന് പിന്നാലെ കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇരുവശത്തെയും ബന്ദികളെയെല്ലാം മോചിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ യുഎസ് പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട ഗൗരവതരമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.

ALSO READ:  ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മോണിംഗ് വാക്ക് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി

പുതിയ കരാര്‍ അനുസരിച്ച് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിന്നും ഈജ്പിതിലെത്തുന്ന സാധനങ്ങള്‍ അവിടെ നിന്നും ഗാസയിലെത്തിക്കും. തുടര്‍ന്ന് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇസ്രയേല്‍ അധിനിവേശം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയില്‍ മാത്രം 24000 പേര്‍ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിലുമേറെപ്പേര്‍ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk