“ഭാഗ്യം ഒന്നും പറ്റിയില്ല…’; സർഫിങ്ങിനിടെ തിമിംഗലം വന്നിടിച്ച് കടലിലേക്ക് മറിഞ്ഞ് സർഫിംഗ് താരം, വീഡിയോ

കടലിലൂടെയുള്ള സാഹസികമായ ഒരു വിനോദമാണ് വിൻഡ് സർഫിംഗ്. സാഹസികത ഏറെ നിറഞ്ഞ ഒരു വിനോദമായതിനാൽ തന്നെ അധികമാരും ഇത് തെരഞ്ഞെടുക്കാറില്ല, എന്നിരുന്നാലും ചിലരെങ്കിലും ഇത്തരം വിനോദങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഒരു വിൻഡ് സർഫിംഗ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ ഇത്തരത്തില്‍ വിന്‍ഡ് സര്‍ഫ് ചെയ്യുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഒരു കൂറ്റന്‍ ‘കൂനന്‍ തിമിംഗലം’ (Humpback whale) എടുത്ത് ചാടി. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ നിലതെറ്റിയ താരം കടലിലേക്ക് പതിച്ചു. ഈ സംഭവത്തിന്റെ ഗോ പ്രോ വീഡിയോയാണ് വൈറലായിരിക്കുന്നത്.

Also Read; പിഞ്ചുകുഞ്ഞിന് ശ്വാസതടസം; തൊണ്ടയില്‍ കുടുങ്ങി കൊമ്പന്‍ ചെല്ലി

കഴിഞ്ഞ ബുധനാഴ്ചയാണ് സിഡ്‌നിയിലെ വടക്കൻ ബീച്ചുകൾക്ക് സമീപത്ത് വിൻഡ്‌ സർഫിംഗ് നടത്തുന്നതിനിടെ ജോൺ ബ്രീൻ എന്ന 55 കാരന് ഇത്തരത്തിൽ മരണസമാനമായ അനുഭവമുണ്ടായത്. വിന്‍ഡ് സര്‍ഫിംഗിനിടെ കൂനൻ തിമിംഗലം കടലില്‍ നിന്നും ഉയര്‍ന്ന് ചാടുകയായിരുന്നു. തിമിംഗലം ജേസണിന്‍റെ സര്‍ഫിംഗിന് ഇടയിലൂടെ കടലിലേക്ക് വീഴുന്നതും പിന്നാലെ ജേസണും കടലിലേക്ക് മറിയുന്നതും ഗോ-പ്രോ ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ ഇയാള്‍ കടലില്‍ നിന്നും ഒരുവിധത്തില്‍ സര്‍ഫിന് മുകളില്‍ കയറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ‘നാച്ചുറൽസ് അമേസിംഗ്’ എന്ന എക്സ് അക്കൗണ്ട് പങ്കുവച്ച എഡിറ്റഡ് വീഡിയോയില്‍ ആകാശത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ സംഭവത്തിന്‍റെ ഒരു വിദൂര ദൃശ്യവും ചേര്‍ത്തിട്ടുണ്ട്.

Also Read; ഖനിയില്‍ തീപിടിത്തം; 21 പേര്‍ക്ക് ദാരുണാന്ത്യം, 14 തൊഴിലാളികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration