അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഹ്യൂണ്ടായ് ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റ ഒരു ലക്ഷത്തിലധികം ബുക്കിംഗ് പിന്നിട്ടതായി കമ്പനി. വലിയ രീതിയിൽ പരിഷ്കരിച്ച ഹ്യുണ്ടായി ക്രെറ്റയ്ക്ക് നിരവധി അപ്‌ഡേറ്റുകളും മാറ്റങ്ങളും ഉണ്ട്. കൂടാതെ വാഹനത്തിനുള്ളിൽ ഫീച്ചർ ലിസ്റ്റ് മുമ്പത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട്.
മൊത്തം ലഭിച്ച ബുക്കിംഗിൻ്റെ 71 ശതമാനവും സൺറൂഫുള്ള മോഡലുകൾക്കാണ്. കൂടാതെ ഇതിൽ 52 ശതമാനം വരെ കണക്റ്റഡ് കാർ വേരിയന്റുകളും ഉൾപ്പെടുന്നു.
ALSO READ: ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏത്? ഒടുവില്‍ അത് തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്
ഏറ്റവും പുതിയ 2024 ഹ്യുണ്ടായി ക്രെറ്റ, പ്രധാന ജോയിന്റുകളിൽ സ്ട്രക്ച്ചറൽ റീഎൻഫോവ്സ്മെന്റും, നൂതനവും ഹൈ സ്ട്രെംഗ്ത്ത് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ശക്തമായ ബോഡി സ്ട്രക്ച്ചർ പ്രദാനം ചെയ്യുന്ന എക്‌സോസ്‌കെലിറ്റണോടുകൂടിയ സെൻസസ് സ്‌പോർട്ടിനെസ് ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ്. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളുമായി വരുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ഇതോടൊപ്പം ലഭ്യമാണ്.
സ്റ്റാൻഡേർഡായി, മിഡ് സൈസ് എസ്‌യുവിയിൽ ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും മൂന്ന് പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ് , ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ നിരവധി എന്നിവ വാഗ്ദാനം ചെയ്യുന്നു.
ALSO READ: സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം; നിയമ സഹായ സമിതി നടപടി ആരംഭിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here