കുറഞ്ഞ വിലക്ക് സ്വന്തമാക്കാവുന്ന എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ എക്‌സ്റ്റര്‍. ജനപ്രീതി കൊണ്ട് തന്നെ കാത്തിരിപ്പ് കാലയളവ് കൂടിയ എക്സ്റ്റർ നിലവിൽ വാങ്ങാൻ ഇപ്പോൾ അധികം കാത്തിരിക്കേണ്ട.ബുക്ക് ചെയ്ത് 14 മുതല്‍ 16 ആഴ്ച വരെ വെയിറ്റ് ചെയ്താൽ എന്‍ട്രി ലെവല്‍ EX, EX (0) വേരിയന്റുകള്‍ ലഭിക്കും.
EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായാണ് എക്‌സ്റ്റര്‍ പുറത്തിറങ്ങുന്നത്.
മുമ്പ് വെയ്റ്റിംഗ് കാലാവധി 38 ആഴ്ചയായിരുന്നു. ടോപ് സ്‌പെക്ക് SX (O) കണക്റ്റ് മാനുവല്‍ ട്രിമ്മിന് 4 മുതല്‍ 6 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ്. സിഎന്‍ജി വേരിയന്റുകള്‍ അടക്കം മറ്റുള്ള എക്‌സ്റ്റര്‍ വേരിയന്റുകള്‍ കിട്ടാന്‍ 8 മുതല്‍ 10 ആഴ്ച വരെ വെയിറ്റ് ചെയ്യേണ്ടതുള്ളൂ.
ALSO READ:തൃശൂരില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം; തമിഴ്‌നാട് സ്വദേശിയെന്ന് സംശയം
5 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എക്സ്റ്ററിന് ഇന്ത്യയില്‍ 6.13 ലക്ഷം മുതല്‍ 10.28 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.
പരമാവധി 81 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെയാണ് പഞ്ച് സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നത്.
ഹ്യുണ്ടായി എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/എഎംടി മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന ഒത്തിരി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് എക്‌സ്റ്റര്‍ വരുന്നത്.
ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌ക്യാം, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയാണ് ക്യാബിനിലെ ശ്രദ്ധേയ ഫീച്ചറുകള്‍. കണക്റ്റഡ് കാര്‍ ടെക്‌നോളജി, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്,റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.
ALSO READ: ആലപ്പുഴയില്‍ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്; കെസി ജോസഫ് എത്തിയിട്ടും മാറ്റമില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here