ഏപ്രിൽ മാസത്തിൽ കാർ വാങ്ങിക്കാം; വമ്പൻ ഡിസ്‌കൗണ്ടുകൾ നൽകി ഹ്യുണ്ടായി

ഏപ്രിൽ മാസത്തിൽ ഡിസ്‌കൗണ്ടുകൾ നൽകി ഹ്യുണ്ടായി.50,000 രൂപ മുതൽ 4 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് കമ്പനി നൽകുന്നത്. ഗ്രാൻഡ് i10 നിയോസിനു പരമാവധി 43,000 രൂപ വരെ ലാഭിക്കാം. 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളാണ് കമ്പനി നൽകുന്നത്. ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പുകൾക്കാണ് ഇത് ബാധകമാകുന്നത്.കൂടാതെ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 10,000 രൂപ ബോണസ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയും ലഭിക്കും.

ഗ്രാൻഡ് i10 നിയോസിൻ്റെ എഎംടി ട്രാൻസ്മിഷൻ മോഡലുകൾക്ക് 5000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയെല്ലാം ലഭിക്കും.കൂടാതെ ഓറയിലും ഈ മാസം മികച്ച ഓഫർ ഉണ്ട്. ഓറയുടെ സിഎൻജി വേരിയൻ്റുകൾക്ക് 33,000 രൂപ വരെയാണ് വിലക്കുറവ്. 18,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഉണ്ട്. ഓറയുടെ മറ്റെല്ലാ വേരിയന്റുകൾക്കും 5,000 ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. i10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയും ലഭിക്കും.

ALSO READ: കാസർഗോഡ് ഹൗസ് ബോട്ട് ടെർമിനലിൽ മിന്നൽ പരിശോധന

കാറിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്ക് 25,000 രൂപ വരെയാണ് ഡിസ്കൗണ്ട്. പുതിയ മോഡൽ വെർണയും അൽകസാറിനും 35,000 രൂപ വരെണ് ഡിസ്കൗണ്ട്. കോംപാക്‌ട് എസ്‌യുവി മോഡലായ വെന്യുവിന് 30,000 രൂപയാണ് ഓഫർ. 1.0 ടർബോ ഡിസിടി ഓട്ടോമാറ്റിക് ആണെങ്കിൽ 25,000 രൂപയാണ് ഓഫർ. വെന്യു 1.2 ലിറ്റർ കാപ്പ മാനുവൽ മോഡലുകളിൽ 20,000 രൂപയുടെ ഡിസ്കൗണ്ടും ലഭിക്കും.

പ്രീമിയം എസ്‌യുവിയായ ട്യൂസോണിന്റെ ഡീസൽ പതിപ്പുകൾക്ക് 50,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. കൂടാതെ ഏപ്രിലിൽ കോന ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് 4 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.

ALSO READ: മാമ്പഴം സീസൺ തുടങ്ങി, രുചിയൊട്ടും കുറയാതെ മാംഗോ ജാം വീട്ടിലുണ്ടാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News