ക്രെറ്റ ഇവി ഉൾപ്പടെ നാല് മോഡലുകളുമായി ഹ്യുണ്ടായി

hundai

നാല് പുത്തന്‍ മോഡലുകൾ അവതരിപ്പിക്കാൻ ഹ്യുണ്ടായി. വരാനിരിക്കുന്ന മോഡലുകളില്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് മോഡലും ഉണ്ട്. ഹ്യുണ്ടായി ക്രെറ്റ ഇവി 2025 ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റ ഇവിയില്‍ 45 kWh ബാറ്ററി പാക്കോട് കൂടിയ ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാകും വില എന്നാണ് പ്രതീക്ഷ . ഏകദേശം 450 കിലോമീറ്ററായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവിയുടെ ക്ലെയിംഡ് റേഞ്ച്.

ഹ്യുണ്ടായിയുടെ മറ്റൊരു ഇലക്ട്രിക് കാര്‍ ആണ് ഇന്‍സ്റ്റര്‍ ഇവി . 2026ന്റെ രണ്ടാം പകുതിയില്‍ വില്‍പ്പനക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇവികളില്‍ ഒന്നായിരിക്കും ഇന്‍സ്റ്റര്‍ ഇവി.

ALSO READ: ഗ്ലാന്‍സയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍

കൂടാതെ രണ്ട് ഇ വി കൂടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്യു ഇവിയും ഗ്രാന്‍ഡ് i10 നിയോസ് ഇവിയുമാണ് അത്.സബ് കോംപാക്ട് ഇലക്ട്രിക് എസ്‌യുവി വിഭാഗം വളരെ പ്രധാനമായതിനാല്‍ വെന്യു ഇവി ന്യൂ-ജെന്‍ മോഡലിനെ അടിസ്ഥാനമാക്കിയായിരുക്കും വെന്യു ഇവിയുടെ രൂപകല്‍പ്പന എന്നാണ് പ്രതീക്ഷ.ഗ്രാന്‍ഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള ഇവി എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകും. ഈ ഇവി ഹ്യുണ്ടായിക്ക് മൂതൽകൂട്ടാണ്.അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇവി പദ്ധതികള്‍ക്കായി ഹ്യുണ്ടായി 20,000 കോടി രൂപ നിക്ഷേപിക്കും എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News