ജനുവരി 14ന് ഇരുപത്തൊന്നാം നൂറ്റാണ്ട് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ വംശഹത്യയ്‌ക്ക് 100 ദിവസമാകും. ഇസ്രയേലിന്റെ കടന്നാക്രമണം പലസ്‌തീൻ ജനതയക്കെതിരെ ഭീകരമായി തുടരുകയാണ്. ഗാസയിൽ കൂട്ടക്കുരുതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 24000 പേരാണ് 2023 ഒക്‌ടോബർ ഏഴുമുതൽ തുടങ്ങിയ ഇസ്രായേൽ അധിനിവേശത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിൽ പതിനായിരം കുഞ്ഞുങ്ങളും ഉൾപ്പെട്ടിരുന്നു.
ALSO READ: സംഘര്‍ഷ ഭൂമിയായി ഗാസ
അംഗഭംഗമുണ്ടായ അറുപതിനായിരത്തോളം ആളുകൾക്കിടയിൽ പകുതിയും കുട്ടികളാണ്.
ലോകം മുഴുവനും ആവശ്യപ്പെട്ടിട്ടും ഗാസയിൽ വെടിനിർത്താൻ ഇസ്രയേൽ തയാറായിട്ടില്ല. അമേരിക്കയുടെ അടക്കം പിന്തുണയിലാണ് ഗാസയിൽ ഇസ്രയേൽ അധിനിവേശം തുടുരുന്നത്. മധ്യപൗരസ്‌ത്യദേശമാകെ പടരുകയാണ് ഇസ്രയേൽ–ഹമാസ് യുദ്ധം. ലബനനിലും ഇറാനിലും യമനിലും ആക്രമണങ്ങളുണ്ടായി. ഏറ്റുമുട്ടൽ വേദികളായി ചെങ്കടലും ഇന്ത്യൻ മഹാ സമുദ്രവും മാറിയിരുന്നു. ഇറാൻ പിന്തുണയോടെ യമനിലെ ഹൂതികൾ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിച്ചു. അമേരിക്കയും ബ്രിട്ടനും യമനിലെ ഹൂതി കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച വ്യോമാക്രമണം നടത്തി. ഗാസയിലെ കൂട്ടക്കുരുതി അവസാനിക്കാതെ ചെങ്കടൽ ശാന്തമാകണമെങ്കിൽ ഉറപ്പായതോടെ ആക്രമണം ഇനിയും വ്യാപിച്ചേക്കാം.
ALSO READ: ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക ആക്രമണം
ആശുപത്രികളും കൃസ്‌ത്യൻ, മുസ്ലിം ആരാധനാലയങ്ങളും തകർത്തും സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയും അധിനിവേശവും തുടരുന്ന ഇസ്രയേൽ പിന്മാറാൻ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലും ഇസ്രയേൽ നടത്തിയത്. ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ് ഇസ്രയേലിനെതിരെ വംശഹത്യാ കുറ്റത്തിൽ നടപടിയെടുക്കണമെന്ന വാദം കഴിഞ്ഞദിവസം പൂർത്തിയായത്. സ്വയം പ്രതിരോധിക്കുകയാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. പലസ്‌തീൻ ജനത 76 വർഷമായി ആക്രമണം അനുഭവിക്കുകയാണ് എന്ന് ദക്ഷിണാഫ്രിക്ക ഓർമിപ്പിക്കുകയും ചെയ്തു. ഏകപക്ഷീയമായി നൂറാം ദിവസവും അവസാനിപ്പിക്കാത്ത ആക്രമണം ഇസ്രയേൽ തുടരുന്നത് ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ പേരിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here