മഹാരാഷ്ട്രയിൽ ഭക്ഷ്യവിഷബാധ; അഞ്ഞൂറോളം പേർ ചികിത്സ തേടി വലയുന്നു

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് അഞ്ഞൂറോളം പേർ ചികിത്സ തേടി വലയുന്നു. പ്രദേശത്തെ ആശുപത്രി നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം പേരുടെ ചികിത്സ വഴിയോരത്തായി. ക്ഷേത്രപരിസരത്ത് മരങ്ങളിൽ കയർ കെട്ടി ഡ്രിപ്പ് കൊടുക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Also Read: എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്വീകരിച്ചിട്ടുള്ളത് സ്ത്രീ സൗഹൃദ നയം: മുഖ്യമന്ത്രി

ബുൽദാനയിൽ ലോണാർ എന്ന ഗ്രാമത്തിലായിരുന്നു സംഭവം. ഒട്ടേറെപ്പേർ ഒന്നിച്ച് ചികിത്സ തേടിയതോടെ പലർക്കും ചികിത്സ ക്ഷേത്രപരിസരത്തുതന്നെ നൽകേണ്ടിവന്നു. ഭക്ഷ്യവിഷബാധയേറ്റ് എത്തിയവരെ സ്ഥലത്തെ ഗ്രാമീണ ആശുപത്രിയിലും ലോണാറിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചെങ്കിലും ഭൂരിഭാഗം പേർക്കും ചികിത്സ തെരുവിലായി.

Also Read: ആഴ്ചകള്‍ പിന്നിട്ട് ബേലൂര്‍ മഖ്‌ന ദൗത്യം; മൂന്ന് ദിവസമായി മോഴയാന കര്‍ണാടക വനമേഖലയില്‍

കിടക്കകളുടെ ദൗർലഭ്യത്തെത്തുടർന്ന് പലർക്കും ക്ഷേത്രപരിസരത്ത് തന്നെ ചികിത്സ നൽകേണ്ടതായി വന്നു. ഇവരിൽ പലരേയും പിന്നീട് പ്രാഥമികചികിത്സ നൽകി വിട്ടയച്ചതായി അധികൃതർ അറിയിച്ചു. ക്ഷേത്രപരിസരത്ത് മരങ്ങളിൽ കയർ കെട്ടി ഡ്രിപ്പ് കൊടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ക്ഷേത്രത്തിൽ സംഘടിപ്പിച്ച സപ്താഹത്തിന്റെ സമാപനച്ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു പ്രസാദവിതരണം. സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ സപ്താഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. പ്രസാദം കഴിച്ചതിനുപിന്നാലെ ആളുകൾക്ക് ശാരീരികാവശതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News