വിശന്നു, പിന്നെ ഒന്നും നോക്കിയില്ല, മ്യൂസിയത്തിലിരുന്ന വാഴപ്പഴം കഴിച്ച് വിദ്യാര്‍ത്ഥി, നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക്

വിശന്നുകഴിഞ്ഞാല്‍ പിന്നെ കണ്ണുകാണില്ല എന്ന് പറയാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ദക്ഷിണ കൊറിയയില്‍ നടന്നത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വിശന്നതിനെ തുടര്‍ന്ന് ഒരു വാഴപ്പഴം കഴിച്ച യുവാവിന്റെ വീഡിയോയാണ്.

പ്രശസ്തമായ ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ ഭാഗമായിരുന്നു ആ വാഴപ്പഴം എന്നതാണ് രസകരമായ സംഭവം. സമാനമായ കലാസൃഷ്ടി നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആര്‍ട്ടിലെ ഒരു ആര്‍ട്ട് ഇന്‍സ്റ്റാളേഷന്റെ ഭാഗമായിരുന്നു വാഴപ്പഴം.

നോ ഹുയ്ന്‍ സോ എന്ന വിദ്യാര്‍ത്ഥി ചുമരില്‍ നിന്നും വാഴപ്പഴം എടുക്കുന്നതും കഴിക്കുന്നതും തിരികെ പഴത്തിന്റെ തൊലി അവിടെ തന്നെ ഒട്ടിച്ച് വയ്ക്കുന്നതും വീഡിയോയില്‍ കാണാം. രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു എന്നും പറഞ്ഞ് സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി വാഴപ്പഴമെടുത്ത് കഴിക്കുകയായിരുന്നു.

ഇറ്റാലിയന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റേതാണ് ഈ കോമേഡിയന്‍ ഇന്‍സ്റ്റലേഷന്‍. ആര്‍ട്ടിസ്റ്റ് മൗറിസിയോ കാറ്റെലനെ വിവരം അറിയിച്ചുവെങ്കിലും പ്രതികരിച്ചിട്ടില്ല. ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുവരില്‍ ഒട്ടിച്ച നിലയിലുള്ള വാഴപ്പഴമാണ് ഈ സൃഷ്ടി. പെട്ടെന്നുണ്ടായ സംഭവമായതിനാല്‍ തന്നെ വിദ്യാര്‍ത്ഥിക്ക് നേരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News