ജോ ബൈഡന്റെ മകന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി; 25 വര്‍ഷം തടവ് ലഭിച്ചേക്കാം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ഡെലവേറിലെ ഫെഡറല്‍ കോടതി ജൂറി. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തോക്കു വാങ്ങുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവയ്ക്കുകയും ലഹരി ഉപയോഗിച്ച സമയം തോക്ക് ഉപയോഗിച്ചു എന്നിങ്ങനെ മൂ്ന്ന് ചാര്‍ജുകളിലാണ് കുറ്റക്കാരനാണ് ഹണ്ടറെന്ന് വിധി വന്നിരിക്കുന്നത്. 25 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ശിക്ഷാവിധി ഉടന്‍ ഉണ്ടാകും.

ALSO READ:  നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

തോക്ക് നിയമങ്ങളുടെ ലംഘനത്തിന് മൂന്ന് ഫെഡറല്‍ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ഇനി ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിടണം.അമേരിക്കയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ല. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം ഹണ്ടറിന് എതിരെ സമര്‍പ്പിച്ചത്. മകനെതിരെയുള്ള ഈ വിധി അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് ആയുധമാക്കാം. ചരിത്രത്തിലാദ്യമായാണ് ഒരു പ്രസിഡന്റിന്റെ മകനെതിരെ ഇത്തരം ഒരു കുറ്റം ചുമത്തപ്പെടുന്നത്.

ALSO READ: അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി; അവൾക്ക് പേരിട്ടു ‘ നിലാ’

മുമ്പ് നികുതി വെട്ടിപ്പ് കേസും ഹണ്ടര്‍ ബൈഡനെതിരെ ഉയര്‍ന്നുവന്നിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടു വര്‍ഷം നികുതി നല്‍കിയില്ലെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News