രാജ്യത്തെ അതിസമ്പന്നരുടെ ഹുറൂൺ പട്ടിക; മലയാളികളിൽ ഏറ്റവും സമ്പന്നൻ യൂസഫലി

YUSUF ALI

രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങൾ ഉൾക്കൊള്ളുന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവന്നു. മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയാണ്.  55,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ദേശീയ പട്ടികയിൽ 40-ാം സ്ഥാനത്താണ് അദ്ദേഹം.

ALSO READ: വയനാടിനായി ഇരുപത് കോടി മാത്രമല്ല; മാതൃകാ പ്രവര്‍ത്തനങ്ങളുമായി വീണ്ടും കുടുംബശ്രീ

യു എ ഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ ആസ്തിയുമായി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി.  ലിസ്റ്റിൽ ആദ്യ നൂറു പേരിൽ ആറ് മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്.

ALSO READ: മലബാര്‍ മില്‍മ അവാര്‍ഡ് വിതരണം ചെയ്തു; മികച്ച ആനന്ദ് മാതൃകാ ക്ഷീര സംഘം കബനിഗിരി

ജ്വല്ലറി മേഖലയിലെ പ്രമുഖനായ ജോയ് ആലുക്കാസ് 42,000 കോടി രൂപയുടെ ആസ്തിയുമായി മലയാളികളിൽ രണ്ടാമതാണ്. ഇൻഫോസിസിൻ്റെ സഹസ്ഥാപകനും സാങ്കേതിക മേഖലയിലെ പ്രമുഖനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് 38,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമത്.  കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ സമ്പത്തുമായി നാലാമത്.  മുൻവർഷത്തേക്കാൾ വൻ മുന്നേറ്റമുണ്ടാക്കിയ കല്യാണരാമനും കുടുംബവും ദേശീയ പട്ടികയിൽ 65-ാം സ്ഥാനത്തെത്തി.
കേരളത്തിൽ നിന്നാകെ 19 ശതകോടിപതികളാണ് പട്ടികയിലുള്ളത്.

ALSO READ: പിഎസ്‌സി നിയമനം; അധികമാര്‍ക്കിനായി പുതിയ കായികയിനങ്ങളും

ദേശീയ തലത്തിലേക്ക് വന്നാൽ, 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഗൗതം അദാനിയാണ് ഒന്നാമത്. 10.14 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി മുകേഷ് അംബാനി രണ്ടാമത്.  3.14 ലക്ഷംകോടി രൂപയുടെ സമ്പത്തുമായി എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ശിവ് നാടാരും കുടുംബവുമാണ് മൂന്നാമത്.ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള 1539 പേരാണ് ഹുറൂൺ പട്ടികയിൽ ഇക്കുറി ഇടം നേടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News