യുഎസിൽ വൻ നാശം വിതച്ച് ഹെലിന് ചുഴലിക്കാറ്റ്. ആറ് സംസ്ഥാനങ്ങളിലായി ഇതുവരെ 227 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനടക്കം കാറ്റ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സെപ്തംബർ 26നാണ് കാറ്റഗറി 4 ചുഴലിക്കാറ്റായി ഹെലൻ കരതൊട്ടത്. പിന്നീട് കാറ്റ് ഫ്ലോറിഡയിൽ നിന്ന് വടക്കോട്ട് നീങ്ങിയതോടെ വലിയ നാശനഷ്ടം ഉണ്ടാകുകയായിരുന്നു.
ALSO READ; അടിമുടി ദുരൂഹത: കർണാടകയിലെ പ്രമുഖ വ്യവസായിയെ കാണാനില്ല, ബിഎംഡബ്ള്യു കാർ തകർന്ന നിലയിൽ കണ്ടെത്തി
വെള്ളിയായാഴ്ച വരെ 225 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം സൗത്ത് രോലൈനയിൽ നിന്നും രണ്ട് മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഉയർന്നത്.
ALSO READ; ഇനി ആവേശം ഓർമ്മകളിൽ; 180 വർഷം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ, കാരണം ഇതാണ്…
അതേസമയം ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായവരുടെ എണ്ണം ഇപ്പോഴും അവ്യക്തമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഹെലിൻ ചുഴലിക്കാറ്റ് 100 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിരവധി റോഡുകളും പാലങ്ങളും കൊടുങ്കാറ്റിൽ തകർന്നു. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ENGLISH SUMMARY; HURRICANE HELENE KILLS 227 IS US
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here