കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

MILTON

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

കാറ്റഗറി 5ൽ ഉൾപ്പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ് ഉടൻ കര തൊടുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ ആയിരക്കണക്കിനാളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിക്കൊണ്ടിയിരിക്കുകയാണ്. 55 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ALSO READ; യുഎഇയിൽ ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

2005 ൽ ആഞ്ഞടിച്ച റീറ്റ കൊടുങ്കാറ്റിന് ശേഷം എത്തുന്ന വളരെ അപകടകാരിയായ കൊടുങ്കാറ്റാകും മിൽട്ടൺ എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. അപകട സാധ്യത കണക്കിലെടുത്ത്  എത്രയും പെട്ടെന്ന് ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഗവർണർ റോൺ ഡി സാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here