തിരുവനന്തപുരത്തെ നവവധുവിൻ്റെ ആത്മഹത്യ, ഭർത്താവിൻ്റെ സുഹൃത്ത് യുവതിയെ മർദ്ദിച്ചതായി മൊഴി; ഇന്ദുജയ്ക്ക് മർദ്ദനമേറ്റത് മരിക്കുന്നതിന് 2 ദിവസം മുൻപ്

തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിൻ്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ ഇന്ദുജയെ മർദ്ദിച്ചിരുന്നതായി മൊഴി നൽകിയതാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ കാരണം.

കാറിൽ വെച്ചാണ് ഇന്ദുജയെ മർദ്ദിച്ചതെന്നാണ് അജാസ് മൊഴിയിൽ പറയുന്നത്. ഇന്ദുജ മരിക്കുന്നതിന് രണ്ട് ദിവസം മുൻപായിരുന്നു ഈ സംഭവം. അതേസമയം, യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, യുവതിയ്ക്ക് മർദ്ദനമേറ്റിട്ടുണ്ടോ, ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് പൊലീസ് പരിശോധിക്കുകയാണ്.

ALSO READ: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

അന്വേഷണത്തിൻ്റെ ഭാഗമായി 3 പേരുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, അജാസിൻ്റെ ഫോൺ ഉദ്യോഗസ്ഥർക്ക് ഫോർമാറ്റ് ചെയ്തതിനു ശേഷമാണ് നൽകിയിരിക്കുന്നതെന്നും വിവരമുണ്ട്. അതേസമയം, സംഭവത്തിൽ നേരത്തെ പൊലീസ് കസ്റ്റഡിയിലായ യുവതിയുടെ ഭർത്താവ് അഭിജിത്ത് ഇന്ദുജയെ ഡിവോഴ്സ് ചെയ്യാനായി ശ്രമം നടത്തിയിരുന്നെന്നും സൂചനയുണ്ട്.

ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. കേസിൽ അഭിജിത്തിൻ്റെ വീട്ടുകാരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും മരിക്കുന്നതിന് മുൻപ് ഇന്ദുജ ആരോടോ ഫോണിൽ സംസാരിച്ചിരുന്നുവെന്ന അഭിജിത്തിൻ്റെ അമ്മൂമ്മയുടെ മൊഴിയും പൊലീസ് അന്വേഷിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News