നിമിഷപ്രിയയ്ക്ക് യമനിലെ ജയിലിൽ നിന്ന് മോചനം വേണം; സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിൽ

യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിന് വഴി തുറന്നതാണ് നിമിഷ പ്രിയയുടെ കുടുംബത്തിന് പ്രതീക്ഷ നൽകുന്നത്. ലോക കേരളസഭയിൽ ഒത്തുചേർന്ന പ്രവാസി വ്യവസായ പ്രമുഖരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Also Read; മാംഗോ ഷേക്ക് ഉണ്ടാക്കാൻ അമുൽ ഐസ്‌ക്രീമിന്റെ ബോക്സ് തുറന്ന യുവതി ഞെട്ടി, കണ്ടത് പഴുതാര; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

വർഷങ്ങൾക്ക് ശേഷം അമ്മയ്ക്ക് നിമിഷപ്രിയെ കാണാൻ അവസരം ലഭിച്ചതോടെയാണ് ജയിൽ മോചന ചർച്ചകൾ സജീവമായത്. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴി തുറന്നതും നിമിഷപ്രിയയുടെ കുടുംബത്തിന് പ്രതീക്ഷ നൽകുന്നു. എന്നാൽ പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ തന്നെ വലിയ സാമ്പത്തിക സഹായവും, ഇടപെടലും ആവശ്യമാണ്. അതിന് സഹായം അഭ്യർത്ഥിച്ചാണ് ഭർത്താവ് ടോമിയും മകളും ലോക കേരള സഭക്ക് മിന്നിലെത്തിയത്.

Also Read; ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ കേസെടുത്തില്ല; കൊല്ലത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്ത് യുവാവ്

ജയിൽ മോചിതയായി അമ്മ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് നിമിഷ പ്രിയയുടെ മകൾ. സഹായത്തിനായി നോട്ടീസുകളുമായാണ് ലോക കേരള സഭക്ക് മുന്നിൽ ഇരുവരും എത്തിയത്. പ്രമുഖ പ്രവാസി വ്യവസായികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ലോക കേരള സഭയിയുടെ പ്രതിനിധി ചർച്ചകളിൽ നിമിഷപ്രിയുടെ മോചന വിഷയവും ചർച്ചയായി. ഇതും കുടുംബത്തിന്റെ പ്രതീക്ഷകൾ കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News