ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂരിലാണ് സംഭവം. കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫ് ആണ് അറസ്റ്റിലായത്.

Also read- ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് താമരശേരി പൊലീസിന്റേതാണ് നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്കൊപ്പം താമരശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also read- ‘ചെകുത്താനെ പൂട്ടും; ഒരു കോടി രൂപ നഷ്ടം വന്നാലും നിയമപരമായി നേരിടും’; സന്തോഷ് വര്‍ക്കിക്കൊപ്പം ലൈവില്‍ വന്ന് ബാല

വെള്ളിയാഴ്ചയാണ് പത്തൊന്‍പതുകാരിയായ ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചത്. തടഞ്ഞുവെച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. താമരശേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News