കാട്ടാക്കടയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വീരണകാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സോനയുടെ ആത്മഹത്യയില്‍ വിപിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.

2023 ജൂണ്‍ 2നാണ് പന്നിയോട് സ്വദേശിനി സോന ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചകമാണ് സോനയുടെ മരണം നടന്നത്. മരണത്തില്‍ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.

Also Read : വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല, പത്മജ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് കെ മുരളീധരന്‍

ഭര്‍ത്താവ് വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാല്‍ മറ്റ് നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സോനയുടെ പിതാവ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്നത്തെ ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.

ഒന്നര വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിപിന്‍ സോനയെ വിവാഹം കഴിച്ചതെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ സോന നേരിട്ടതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് എട്ട് മാസത്തിനുശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വിപിന് മാത്രമല്ല വിപിന്റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് സോനയുടെ കുടുംബം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News