യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവിക്കാൻ നിർബന്ധിച്ചു, ഭാര്യയുടെ മരണത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍

യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകി (27)ആണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവത്തെ തുടന്ന് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് മദേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ: റോൾസ് റോയ്സ് ഇന്ധന ടാങ്കറുമായി കൂട്ടി‌യിടിച്ചു; ലോറി ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് വീട്ടില്‍ തന്നെ പ്രസവം നടത്തിയത്. പ്രസവത്തെ തുടന്ന് യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

ALSO READ: ആലപ്പുഴ ബൈപ്പാസിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; വലിയ ദുരന്തം ഒഴിവായി

പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ യുവതിയുടെ ഭർത്താവ് യൂട്യൂബില്‍ നോക്കിയാണ് വീട്ടില്‍ പ്രസവമെടുക്കുന്ന രീതി മനസിലാക്കിയത്. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ പതിവായി കണ്ടിരുന്നതായി അയല്‍ക്കാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News