തമിഴ്‌നാട്ടിൽ ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

യാത്രയ്ക്കിടെ തർക്കമുണ്ടായതിനെ തുടർന്ന് ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് ദിണ്ടിഗലിൽ ആണ് സംഭവം. സംഭവത്തിൽ നത്തം സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി.

ALSO READ: ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വീണ്ടും രൂക്ഷമാകുന്നു

നത്തം സ്വദേശി വളർമതി ഭർത്താവ് പാണ്ഡ്യനൊപ്പം കൽവേലിപ്പട്ടിയിലുള്ള സ്വന്തം വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു.മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ. പോകുന്ന വഴി വളർമതിയുമായി തർക്കം തുടങ്ങി .തുടർന്ന് ഇയാൾ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ബസിൽ നിന്നും ചവിട്ടി താഴെയിടുകയായിരുന്നു.അതേസമയം ബസിൽ തിരക്ക് കുറവായതിനാൽ യാത്രക്കാർ ഇത് ശ്രദ്ധിച്ചില്ല.

സംഭവത്തിന് ശേഷം ബസ് ഡ്രൈവറോട് വണ്ടി നിർത്താൻ പറയുകയും ഭാര്യയെ താൻ ഇറക്കിവിട്ടുവെന്നും തനിയ്ക്ക് ഇവിടെ ഇറങ്ങണമെന്നും ആവശ്യപ്പെടുകയുമായിരുന്നു പാണ്ഡ്യൻ. എന്നാൽ സംശയം തോന്നിയ ഡ്രൈവർ ചാനാർപട്ടി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വളർമതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തില്‍ വളർമതി തൽക്ഷണം മരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പാണ്ഡ്യനെ റിമാൻഡു ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ALSO READ: എംജി യൂണിവേഴ്സിറ്റി നാടകോത്സവം ‘ബാബ്റി‘ ഇന്ന് ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News