വിവാഹം കഴിഞ്ഞ് ഒരാഴ്ച; കോ‍ഴിക്കോട് ചടങ്ങിനെത്തിയ വീട്ടുകാര്‍ കണ്ടത് ശരീരം മുഴുവന്‍ മുറിവുകളുമായി നില്‍ക്കുന്ന വധുവിനെ, വരന്റെ ക്രൂരത പുറത്ത്

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടില്‍ സല്‍ക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കള്‍ കണ്ടത് ദേഹമാസകലം പരിക്കുകളുമായി നില്‍കുന്ന യുവതിയെ. എറണാകുളത്ത് നിന്ന് കോഴിക്കോട്ടെ വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ ദേഹത്തെ പരിക്കുകളുടെ പാടുകള്‍ കണ്ട് അമ്പരന്നത്.

വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് തിരക്കിയപ്പോഴാണ് വരന്റെ ക്രൂരത പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിക്കുകയും വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Also Read : ‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ’; ഒരിക്കൽ പോലും കുളിക്കാത്ത അമൗ ഹാജി

സംഭവത്തില്‍ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിച്ചു.

യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് താലിമാല മടക്കിനല്‍കി വേര്‍പിരിഞ്ഞു. യുവതിയുമായി ബന്ധുക്കള്‍ എറണാകുളത്തേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News