മദ്യലഹരിയിലെത്തി ഉപദ്രവിക്കുന്നത് സ്ഥിരമായി, ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ- വിവരം പുറത്തായതോടെ ഒളിവിൽ

crime Mumbai

മദ്യലഹരിയിലെത്തി ഭർത്താവ് ഉപദ്രവിക്കുന്നത് സ്ഥിരമായി. ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ. ആന്ധ്രാപ്രദേശിലെ നിസാം പട്ടണത്തിലാണ് സംഭവം. ഭർത്താവ് 38 കാരനായ അമരേന്ദ്ര ബാബുവിനെ കോത്തപാലം സ്വദേശിയും 30 കാരിയുമായ ഭാര്യ അരുണയാണ് കൊലപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഭർത്താവ് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സ്ഥിരമാണ്. ഭർത്താവിൻ്റെ പീഡനം കടുത്തതോടെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ അടുത്തിടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് താക്കീത് നല്‍കി.

ALSO READ: കള്ളപ്പണം, തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍റെ വീട്ടിൽ ഇഡി റെയ്‌ഡ്

എന്നാൽ, സംഭവത്തിന് ശേഷവും ഇയാളുടെ സ്വഭാവത്തില്‍ മാറ്റമില്ലാതെയായതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ, ഭാര്യ വീട്ടിലും രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അവിടെവെച്ച് ഭാര്യ അരുണയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വഴക്കിട്ട് ഇരുവരും റോഡിലെത്തുകയും ഇവിടെവച്ച് അരുണ വടികൊണ്ട് ഭര്‍ത്താവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊല്ലപ്പെട്ട അമരേന്ദ്ര ബാബുവിനെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂക്കാനുള്ള ശ്രമവും ഭാര്യ നടത്തി. സമൂഹ മാധ്യമങ്ങളില്‍ സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയതോടെ വിവരം പുറത്താവുകയായിരുന്നു. നിലവില്‍ അരുണ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News