തെലങ്കാനയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്

തെലങ്കാനയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്. തെലങ്കാനയിലെ അബ്ദുല്ലാപര്‍മേട്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോഡ്രൈവറായ വിജയ് എന്ന യുവാവ് ആണ് ഭാര്യ പുഷ്പലത(41)യെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റിയത്. പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി.

ALSO READ:ബാലൻ ഡി ഓർ നേട്ടത്തിന് പിന്നാലെ ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരവും സ്വന്തമാക്കി അയ്‌താന ബൊൻമാറ്റി

ഓട്ടോ ഡ്രൈവറായ വിജയ്‌യും ഭാര്യയും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിജയ്ക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായും ഇതേച്ചൊല്ലി ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നുമാണ് വിവരം. ചൊവ്വാഴ്ച രാവിലെ തന്റെ സഹോദരിക്ക് അനുവദിച്ച സര്‍ക്കാര്‍ ഫ്ളാറ്റ് വൃത്തിയാക്കണമെന്ന് വിജയ് ഭാര്യയോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇരുവരും പ്രതിയുടെ സഹോദരിയുടെ പുതിയ ഫ്ളാറ്റിലെത്തുകയും ഇവിടെവെച്ച് ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നു.

ഇയാള്‍ ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം തലയറത്ത് മാറ്റിയെന്നാണ് വിവരം. രക്തം നിറഞ്ഞ വസ്ത്രവുമായാണ് ഇയാള്‍ പുറത്തേക്കിറങ്ങിയത്. ഇതിന് പിന്നാലെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് ഫ്ളാറ്റിലെത്തി പരിശോധിച്ചതോടെയാണ് തലയറത്ത് മാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയ്‌യും പുഷ്പലതയും 15 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.

ALSO READ:തുടർച്ചയായി വിവാഹാലോചനകൾ മുടങ്ങി; നിരാശയിൽ യുവാവ് ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News