ഭാര്യയെ കഴുത്ത് ഞെരിച്ചും, ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തി ഭർത്താവ്; സംഭവം കാസർകോട് അമ്പലത്തറയിൽ

crime

കാസർകോട് അമ്പലത്തറയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കണ്ണോത്ത് സ്വദേശി, 40 വയസുകാരിയായ ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീനയുടെ ഭർത്താവ് ദാമോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read; അധ്യാപികയുടെ നഗ്നവിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത നാലുപേർ അറസ്റ്റിൽ

പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. ഞായറാഴച രാവിലെ ബീനയെ രക്തത്തിൽ കുളിച്ച് മരിച്ചു നിലയിലാണ് കണ്ടെത്തിയത്. കുടുംബ തർക്കത്തെ തുടർന്ന് പ്രതി ഭാര്യ ബീനയെ കഴുത്ത് ഞെരിച്ചും, ഭിത്തിയിൽ തലയിടിപ്പിച്ചും കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദാമോദരൻ അമ്പലത്തറ പൊലീസിൽ കീഴടങ്ങി.

Also Read; ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; പരാതിയുമായി കുടുംബം

കൊലപാതകശേഷം ദാമോദരൻ തന്നെയാണ് വിവരം ബന്ധുവിനെ വിളിച്ച് അറിയിച്ചത്. ഇവർക്ക് 21 വയസ്സുള്ള ഒരു മകനുമുണ്ട്. ഇയാൾ ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. സംഭവ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News