തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സ്വദേശിയായ സുഭാഷ് ഭാര്യയ്ക്കുവേണ്ടി പണിത ഒരു വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സുഭാഷിന്‍റെ ഭാര്യ ശുഭശ്രീയ്ക്ക് കപ്പലില്‍ യാത്ര ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ മറൈന്‍ എന്‍ജിനീയര്‍ കൂടിയായ സുഭാഷിന് ഇതുവരെ ഭാര്യയുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ സാധിച്ചില്ല.ഇതോടെയാണ് കപ്പലിന്‍റെ മാതൃകയില്‍ ഒരു വീട് പണിത് ഭാര്യയ്ക്കായി നല്‍കാന്‍ സുഭാഷ് തീരുമാനിച്ചത്.
‘എസ് ഫോര്‍’ എന്നാണ് ഈ വീടിന് സുഭാഷ് നല്‍കിയിരിക്കുന്ന പേര്. 4000 ചതുരശ്രയടിയാണ് കപ്പല്‍ വീടിന്‍റെ വിസ്തീര്‍ണം. ജിമ്മും സ്വിമ്മിംഗ് പൂളുമടക്കം ആറ് മുറികളാണ് ഈ വീടിനുള്ളത്. കപ്പലില്‍ കാണുന്ന ക്യാപ്റ്റന്‍ റൂമും സുഭാഷ് വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ALSO READ: കെഎസ് യു എസ്എഫ്ഐ സംഘര്‍ഷം: എസ്എഫ്ഐ പ്രവർത്തകര്‍ക്ക് മര്‍ദനം
പതിനഞ്ച് വര്‍ഷമായി ചരക്കു കപ്പലിലാണ് സുഭാഷ് ജോലി ചെയ്യുന്നത്.ഭര്‍ത്താവ് ജോലി ചെയ്യുന്ന കപ്പല്‍ കാണണമെന്ന് ശുഭശ്രീയ്ക്ക് വലിയ ആഗ്രഹമായിരുന്നു.ചരക്കു കപ്പലായതിനാല്‍ സുഭാഷിന് ഭാര്യയെ അവിടേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. കപ്പലില്‍ കേറാന്‍ സാധിക്കാത്ത ഭാര്യയ്ക്ക് കപ്പലില്‍ കഴിയുന്ന പ്രതീതി ഉണ്ടാകാനാണ് ശുഭശ്രീയ്ക്കായി സുഭാഷ് ഇത്തരത്തില്‍ വീട് നിര്‍മ്മിച്ചത്.
ALSO READ: അമ്മയെ കൊന്ന് ട്രോളി ബാഗിലാക്കി; മകള്‍ അറസ്റ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here