കുടുംബവഴക്ക്; കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി അടുക്കളയില്‍ വെച്ച് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം അടുക്കളയില്‍ വെച്ച് മൃതദേഹം കഷ്ണങ്ങളായി വെട്ടിനുറുക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. തുമകുരു ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പ (32) യെ ഭര്‍ത്താവ് ശിവറാമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുമായും തമ്മില്‍ തര്‍ക്കവും വഴക്കുമുണ്ടായി. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം അടുക്കളയില്‍വെച്ച് ശിവറാം കഷ്ണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള കുട്ടിയുണ്ട്. ഇവര്‍ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ശിവറാം തടിമില്‍ തൊഴിലാളിയാണ്. ഇരുവരും തുടര്‍ച്ചയായി വഴക്കിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ALSO READ:കിള്ളിയാറ്റിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News