കായംകുളത്ത് ഭാര്യയെ കുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കായംകുളത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രശ്മിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവല്‍ ക്രോസിന് സമീപം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

Also read: കോഴിക്കോട് മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് സാരമായ പരുക്ക്

https://www.kairalinewsonline.com/husband-commits-suicide-after-stabbing-his-wife-to-death-in-kayamkulam

ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കായംകുളം സി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് അറിയിച്ചു. മക്കള്‍ അതിഥി, അദ്വയ്ദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News