അവിഹിത ബന്ധത്തിന് ഭർത്താവ് ഭാര്യയെ ഉപദേശിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ലെന്ന് തെലങ്കാന ഹൈക്കോടതി

ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കിൽ ഭര്‍ത്താവ് ഭാര്യയെ ഉപദേശിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.സുരേന്ദറിന്റെ ഉത്തരവ്. ഭാര്യയുടെ അവിഹിതബന്ധം കുടുംബബന്ധത്തേയും വൈവാഹിക ബന്ധത്തെയും സാരമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

Also Related: മുപ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു; ‘സൈക്കോ കില്ലറിന് ‘ ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ

ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലര്‍ത്തുന്നത് ഭര്‍ത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News