ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. ചികിത്സയിലിരുന്ന പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. സംഭവത്തില്‍ പ്രമോദിന്റെ ഭാര്യ കാര്‍ത്തിക (30) നും പരിക്കേറ്റിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്‌റ്റോപ്പില്‍ വച്ച് സംഭവം നടന്നത്. പ്രമോദും കാര്‍ത്തികയും മൂന്നുവര്‍ഷത്തോളമായി അകന്ന് താമസിക്കുകയായിരുന്നു. പാലക്കാട്ട് ബേക്കറിയില്‍ ജോലിചെയ്യുന്ന കാര്‍ത്തിക ബസ് കയറാനായി റോഡിലെത്തിയപ്പോള്‍ ഒളിച്ചിരുന്ന പ്രമോദ് ആക്രമിക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.

Also Read: കാലാവധി പിന്നിട്ടു, ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കുകയാണ്; ടി കെ ഹംസ

എട്ടും അഞ്ചും വയസ്സുള്ള മക്കള്‍ കാര്‍ത്തികയ്‌ക്കൊപ്പം വന്നിരുന്നെങ്കിലും അമ്മയെ ആക്രമിക്കുന്നത് കണ്ട് വീട്ടുകാരോട് വിവരം പറയാനായി ഇരുവരും വീട്ടിലേക്ക് തിരിച്ചോടി. ഇതിനിടെ, കാര്‍ത്തികയെ ചേര്‍ത്തുപിടിച്ച് കുപ്പിയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് പ്രമോദ് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാര്‍ത്തിക കുതറിമാറിയതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ച് പ്രമോദിനെ ആശുപത്രിയിലെത്തിച്ചത്. പ്രമോദിന് 60 ശതമാനത്തോളം പൊള്ളലേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News