ഭാര്യയുടെ ഓർമയ്ക്കായി നിർധന കുടുംബങ്ങൾക്ക് വീട് വച്ച് കൊടുത്ത്‌ ഭർത്താവ്

ഭാര്യയുടെ ഒന്നാം ചരമ വാർഷികത്തിൽ 9 നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി ഭർത്താവ് . ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസിസ് ജോസഫ് (കൊച്ച്-78) ആണ് ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഓര്മയ്ക്കായി ‘ചാച്ചീസ് ഗാർഡൻ’ നിർമിച്ചത്. ‘ചാച്ചി’ എന്നാണ് നാട്ടുകാർ ഏലിക്കുട്ടിയെ വിളിച്ചിരുന്നത്. അതിനാലാണ് ഇവരുടെ സ്മരണയ്ക്കായി ‘ചാച്ചീസ് ഗാർഡൻ’എന്ന പേര് നൽകിയത്.

ഫ്രാൻസിസ് ജോസഫിന്റെ വീടിനോടു ചേർന്ന അരയേക്കർ സ്ഥലത്താണ് 9 വീടുകൾ നിർമിച്ചിരിക്കുന്നത്. 5 മാസം കൊണ്ടാണ് വീടുകളുടെ നിർമാണം പൂർത്തിയായത്. 700 ചതുരശ്ര അടി വിസ്തൃതിയുള്ള ഓരോ വീടിനും 12 ലക്ഷത്തോളമാണ് നിർമാണ ചെലവ്.

also read :ഐഎൻഎസ് വിക്രാന്തിൽ നാവികന്‍ തൂങ്ങിമരിച്ച നിലയിൽ

അമേരിക്കയിലായിരുന്ന ഫ്രാൻസിസ് ജോസഫും ഏലിക്കുട്ടിയും 20 വർഷം മുൻപാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. ഇവരുടെ മക്കളാണ് ജോഫ്സണും അലിസണും. ഇരുവരും അമേരിക്കയിലാണ്. ജൂലൈ 29ന് നടത്തുന്ന ഗൃഹപ്രവേശ ചടങ്ങുകൾ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ വീടുകൾ ഉദ്ഘാടനം ചെയ്യും. കൂടാതെ മന്ത്രി റോഷി അഗസ്റ്റിൻ ഫ്രാൻസിസ് ജോസഫിനെ ആദരിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. ഭവനസമുച്ചയ വളപ്പിൽ സ്ഥാപിച്ച ചാച്ചിയുടെ പ്രതിമ മാണി സി.കാപ്പൻ എംഎൽഎ അനാഛാദനം ചെയ്യും. വീടുകളുടെ താക്കോൽദാനം ഫ്രാൻസിസ് ജോസഫ് നിർവഹിക്കും.

also read :വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ ക൪ഷകന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News