കാറില്‍നിന്ന് ഭാര്യയെ വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; കേസെടുത്ത് പൊലീസ്

കാറില്‍നിന്ന് ഭാര്യയെ വലിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. ഹരിയാനയിലെ പഞ്ചകുളയില്‍ സെക്ടര്‍ 26-ലെ ഹെര്‍ബല്‍ പാര്‍ക്കിലായിരുന്നു സംഭവം. കാറില്‍ മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ കണ്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
വാതിലിന്റെ ചില്ല് തകര്‍ത്ത അക്രമി പിന്നാലെ ഭാര്യയെ വലിച്ച് പുറത്തിറക്കുകയും നിരന്തരം മര്‍ദിക്കുകയുമായിരുന്നു. ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.

അതേസമയം, സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം മുതല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും പരിചയമുള്ള വ്യക്തിയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ആക്രമിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാനും പ്രതികള്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Also Read: ശൈലജ ടീച്ചർക്കെതിരായ അശ്ലീല പ്രചാരണം; പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം

മകനെ സ്‌കൂളില്‍ വിട്ട് മടങ്ങി വരുന്ന വഴിയില്‍ സുഹൃത്തിനെ കണ്ട് സംസാരിക്കുന്നതിനിടയില്‍ പിന്നാലെ ഭര്‍ത്താവ് കാറിന്റെ ചില്ല് തകര്‍ക്കകയും തന്നെ പുറത്തിറക്കി മര്‍ദിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് അത് തടഞ്ഞത്. തുടര്‍ന്ന് താന്‍ സഹോദരനെ സഹായത്തിനായി വിളിച്ചുവരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News