ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നുവെന്ന് കാണിച്ച് യുവതി നൽകിയ ഗാർഹിക പീഡന പരാതി തള്ളി മുബൈ സെഷൻസ് കോടതി. അമ്മയ്ക്ക് മകൻ പണവും സമയവും കൂടുതൽ നൽകുന്നത് ഗാർഹിക പീഡന നിയമത്തിൻെറ പരിധിയിൽ വരില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
അഡീഷണൽ സെഷൻസ് ജഡ്‌ജ് ആശിഷ് അയചിത് ആണ് ചൊവ്വാഴ്ച യുവതി നൽകിയ പരാതിയിൽ വിധി പറഞ്ഞത്. യുവതി ഭർത്താവിനെതിരെ ആരോപിച്ച പ്രശ്ങ്ങൾ ഒന്നും തന്നെ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും, അതുകൊണ്ട് തന്നെ കേസ് നിലനിൽക്കില്ലെന്നും ജഡ്‌ജ് ആശിഷ് അയചിത് പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവതി ഗാർഹിക പീഡനം ഉന്നയിച്ചാണ് പരാതി നൽകിയത്. തനിക്ക് ഭർത്താവിൽ നിന്നും സംരക്ഷണം വേണമെന്നും ധനസഹായവും, നഷ്ടപരിഹാരവും വേണമെന്നും പരാതിയിൽ യുവതി ആരോപിച്ചിരുന്നു.
ALSO READ: ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്; പട്ടികയില്‍ ഒന്നാമതെത്തി അഫ്ഗാന്‍ താരം മുഹമ്മദ് നബി
അമ്മയുടെ നിര്ബന്ധത്താലാണ് മകൻ തന്നെ വിവാഹം ചെയ്തതെന്നും, യുവാവിന് ഈ വിവാഹത്തിൽ താത്പര്യം ഇല്ലായിരുന്നെനും യുവതി നൽകിയ ഹർജിയിൽ പറയുന്നു. ഭർത്താവിന്റെ അമ്മ താൻ ജോലിക്ക് പോകുന്നതിനെ വിലക്കിയെന്നും, ഇരുവരും ചേർന്ന് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും യുവതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here