ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല എന്ന പേരില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി ദ്വാരകയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 35കാരനായ രാജേഷ് കുമാറാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 30 വയസ്സുകാരി ജ്യോതിയാണ് മരിച്ചത്.

ഭക്ഷണം ഉണ്ടാക്കി കൊടുക്കാത്തതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തർക്കമുണ്ടായി. തുടര്‍ന്ന് ദേഷ്യം വന്ന ഭര്‍ത്താവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജ്യോതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കേസില്‍ രാജേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News