ഇടുക്കി അടിമാലി വാളറ അഞ്ചാംമൈൽ കുടിയിൽ ആദിവാസി യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് ജലജ.
Also Read; എംഡിഎംഎയുമായി സ്‌കൂബ മുങ്ങൽ വിദഗ്ധൻ പൊലീസ് പിടിയിൽ; സംഭവം തൃശൂർ കരുവന്നൂരിന് സമീപം
ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കൽ നിന്നും ജലജ കടമായി വാങ്ങിയ പണം തിരികെ നൽകാത്തത് ബാലകൃഷ്ണൻ ചോദ്യം ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബാലകൃഷ്ണൻ തർക്കത്തിൽ ഏർപ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Also Read; ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 56 കടന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here