‘രണ്ടാം വിവാഹത്തെത്തുടർന്നുണ്ടായ തർക്കം അതിരുവിട്ടു’, 22 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്; സംഭവം ഡൽഹിയിൽ

രണ്ടാം വിവാഹത്തെ തുടർന്നുണ്ടായ തകർക്കത്തെ തുടർന്ന് 22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. കൊലപതാകം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെട്ടതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജോക്രി സ്വദേശിയായ പൂജയാണ് മരിച്ചത്.

ALSO READ: എക്‌സാലോജിക്‌ സംബന്ധിച്ച വാർത്തയും ഷോൺ ജോർജിന്റെ വിവാദവും; പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ: തോമസ് ഐസക്

പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിൻ്റെ പ്രാഥമിക പരിശോധനയിൽ കഴുത്ത് ഞെരിച്ചാണ് മരണകാരണമെന്നാണ് ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കുന്നത്.

രണ്ട് മാസം മുൻപ് ഏപ്രിൽ 22 നാണ് പൂജയും അഭിഷേകും രണ്ടാം വിവാഹം കഴിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. ആദ്യ വിവാഹത്തിൽ അഭിഷേകിന് കുട്ടികളില്ലായിരുന്നു, അതേസമയം പൂജയ്ക്ക് അവളിൽ നിന്ന് ഒരു മകനുണ്ടായിരുന്നു. ഇതാകാം തകർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

ALSO READ: “5 തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്‌ ഗാന്ധി”; ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സീതാറാം യെച്ചൂരി

ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ക്രൈം സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തിയതായി പോലീസ് കൂട്ടിച്ചേർത്തു. സാധ്യമായ വകുപ്പുകൾ പ്രകാരം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിനെ പിടികൂടാൻ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണം സംഭവത്തിൽ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here