മദ്യലഹരിയിൽ തർക്കം; ഇടുക്കിയിൽ ഭർത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു

മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഇടുക്കിയിൽ ഭർത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു. ഇടുക്കി അടിമാലി വാളറ അഞ്ചാം മൈൽകുടിയിലുള്ള യുവതിയെയാണ് ഭർത്താവ് കുട്ടിയും വെട്ടിയും കൊലപ്പെടുത്തിയത്. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജലജയുടെ ഭർത്താവ് ബാലകൃഷ്ണൻ അടിമാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് ജലജ.

Also Read: രജിസ്റ്റർ വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാൻ സമ്മർദ്ദവും ഭീഷണിയും; തൃശൂരിൽ ദളിത് യുവതി ജീവനൊടുക്കിയതായി പരാതി

ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കൽ നിന്നും ജലജ 15,000 രൂപയോളം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തത് ബാലകൃഷ്ണൻ ചോദ്യം ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബാലകൃഷ്ണൻ തർക്കത്തിൽ ഏർപ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു.

അടിമാലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റു മോർട്ടത്തിനായി മാറ്റി.

Crime news, Idukki, Murder

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News