കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

കണ്ണൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ബമ്മാരടി കോളനിയിലെ ഷാജിയാണ് ഭാര്യ പ്രസനയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാങ്കോൽ ബമ്മാരടി കോളനിയിലായിരുന്നു സംഭവം. .ബഹളം കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ പ്രസന്നയുടെ കഴുത്തിൽ ആഴത്തിലുള്ള വെട്ടേറ്റ് തല അറ്റു തൂങ്ങിയ നിലയിലായിരുന്നു.

Also Read: ഇടുക്കിയിലെ ഭൂ പ്രശ്നം; മൂന്ന് മാസത്തിനകം ചട്ടം കൊണ്ടുവന്ന് ജനങ്ങളെ രക്ഷിക്കും: ഇ പി ജയരാജന്‍

സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി.കഴിഞ്ഞ ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയിരുന്ന പ്രസന്ന ചെക്കിക്കുളത്തെ സ്വന്തം വീട്ടിലാണ് താമസമെന്നും കൊലപാതകത്തിന് മണിക്കൂറുകൾ മുൻപാണ് ഭർത്താവിന്റെ വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.

Also Read : തമി‍ഴ്‌നാട് രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബേറ്; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയില്‍

അന്വേഷണം പുരോഗമിക്കുകയാണെന്നും പയ്യന്നൂർ ഡിവൈഎസ് പി കെ ഇ പ്രേമചന്ദ്രൻ പറഞ്ഞു (ബൈറ്റ്) കൊപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടക്കി.പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.മരിച്ച പ്രസന്നയ്ക്ക് എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളുണ്ട് കൈരളി ന്യൂസ് കണ്ണുർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News