പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം വടശ്ശേരിയില്‍ വീട്ടില്‍ വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Also Read : ഇസ്രയേലിന്റെ വ്യോമാക്രമണം; അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മകളും മകനും കൊല്ലപ്പെട്ടു

കുടുംബ വഴക്കിനെ തുടര്‍ന്ന് വേണുക്കുട്ടനും ഭാര്യ ശ്രീജയും ഒരു വര്‍ഷമായി അകന്നു കഴിയുകയായിരുന്നു. വ്യാഴായ്ച്ച പുലര്‍ച്ചെ ഏഴരയ്ക്ക് ശ്രീജയുടെ പാലയ്ക്കാ തകിടിയിലെ വീട്ടിലെത്തിയാണ് വേണുക്കുട്ടന്‍ നായര്‍ ആക്രമണം നടത്തിയത്. മക്കളെ കാണാന്‍ എന്ന് പറഞ്ഞു എത്തിയ വേണുക്കുട്ടന്‍ നായര്‍ ശ്രീജയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീജിയുടെ വയറ്റിലും ശരീര ഭാഗങ്ങളിലും വേണുക്കുട്ടന്‍ കുത്തുകയായിരുന്നു.

Also Read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

ശ്രീജയുടെ മരണം ഉറപ്പാക്കിയ ശേഷം വേണുക്കുട്ടന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വേണുക്കുട്ടന്‍ കൊല നടത്താന്‍ ഉപയോഗിച്ച് കത്തി പൊലീസ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ശ്രീജ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News